കിളിമാനൂർ:വാമനപുരം എസ്.ബി.ഐ എ.ടി.എം കൗണ്ടർ പുന:സ്ഥാപിക്കുക,മുദ്ര ലോണുകൾ ഗുണഭോക്താക്കൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി വാമനപുരം പഞ്ചായത്ത് കമ്മിറ്റി വാമനപുരം എസ്.ബി.ഐക്കുമുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചു.പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു.ഉപവാസം മണ്ഡലം ജനറൽ സെക്രട്ടറി രജികുമാർ ഉദ്ഘാടനം ചെയ്തു.ഇന്ദിര ചന്ദ്രൻ,പരമേശ്വരി അമ്മ,പ്രതിഷ,രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.