കാട്ടാക്കട: ജീവനം ചർച്ചാവേദിയുടെ ചർച്ചയും ആദരവും 16ന് വൈകിട്ട് 4ന് കാട്ടാക്കട പങ്കജകസ്‌തൂരി ആയുർവേദ കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് വി. രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ പങ്കജക‌സ്‌തൂരി എം.ഡി ഡോ.ജെ. ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സുന്ദരൻ, റിട്ട. ജില്ലാ ജഡ്‌ജ് എ.കെ. ഗോപകുമാർ, ഡോ. ഗിരീശൻ നായർ എന്നിവർ സംസാരിക്കും. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഗോൾഡ്മെഡൽ നേടിയ ഡോ. കസ്‌തൂരി നായരെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് യോഗയെപ്പറ്റിയുടെ ക്ലാസും നടക്കും.