കിളിമാനൂർ:വാളയാർ കേസിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവഴന്നൂ൪ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊയ്കകട ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധാഗ് നിയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ .സുദ൪ശനൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി .വിശ്വംഭരൻ,ബ്ലോക്ക് സെക്രട്ടറി ഡി .സത്യൻ,വാർഡ് മെമ്പർമാരായ സൈജു,ബാലചന്ദ്രൻ,ശാന്തകുമാരി,നിരവധി കോൺഗ്രസ് പ്രവർത്തകർ എന്നിവർ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.തുടർന്ന് നടന്ന മാർച്ചിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൻ,ബിജു പൊരുന്തമൺ,രമേശൻ,രാജേഷ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.