കാട്ടാക്കട:കാട്ടാക്കട സുശ്രുതചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് ക്യാൻസർ ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചസുശ്രുതക്യാൻ ട്രിവാൻഡ്രം കോർ കമ്മിറ്റിയുടെ ഉദ്ഘാടനം റിട്ട.കേണൽ വി.പി.കെ.നായർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് സെക്രട്ടറി ഡോ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർപേഴ്‌സൻ ഡോ.ശ്രീജകൃഷ്ണ,എൻ.ബി.ശശികുമാർ,ശ്രീകണ്ഠൻനായർ തുടങ്ങിയവർ സംസാരിച്ചു.