ആര്യനാട്:കേരളാ വാട്ടർ അതോറിട്ടി ആര്യനാട് സെക്ഷൻ ഓഫീസ് ഇന്ന് വൈകിട്ട് 5ന് മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ്.എം.പി മുഖ്യാതിഥിയാകും.ഐ.ബി.സതീഷ്.എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഷാമിലാബീഗം (ആര്യനാട്),എ.റഹിം (ഉഴമലയ്ക്കൽ),വെള്ളനാട് ശശി (വെള്ളനാട്),ജി.മണികണ്ഠൻ(കുറ്റിച്ചൽ),കെ.രാമചന്ദ്രൻ(പൂവച്ചൽ),കെ.അനിൽകുമാർ (വിളപ്പിൽ),വാട്ടർ അതോറിട്ടി എം.ഡി എ.കൗശിഗൻ,ടെക്നിക്കൽ മെമ്പർ ടി.രവീന്ദ്രൻ,ചീഫ് എൻജിനിയർ ജി.ശ്രീകുമാർ,ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,ത്രിതല ഗ്രാമ പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.