photo

നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിൽ തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. താന്നിമൂട്ടിലെ തൊഴിലുറപ്പ് തൊഴിലാളികളായ ഇരുപതംഗ വനിതാസംഘം പ്ലാവറ വന്ദനത്തിൽ ഹേമലതയുടെ ഒരേക്കർ പുരയിടം കിളച്ച് കരനെല്ല് കൃഷിക്ക് യോഗ്യമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സതികുമാറിന്റെ അദ്ധ്യക്ഷതയിൽ സ്ഥിരംസമിതി ചെയർമാൻ അക്ബർ ഷാൻ, കൃഷി കോ-ഓർഡിനേറ്റർ ഗീത, ഓവർസിയർ അമൽ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷി പരിചയം നടത്തി. ക്ഷീരകർഷകൻ ജയകുമാർ, വാണിജ്യ കർഷകരായ വിക്രമൻ, അഗസ്റ്റിൻ, സൈമൺ, സുശീല എന്നിവരെ വാർഡ്‌മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു.

ഫോട്ടോ-

ആനാട് പ്ലാവറയിലെ തരിശു ഭൂമിയിൽ കരനെൽ കൃഷിയുടെ ഉദ്‌ഘാടനം നിർവഹിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് വിത്ത് വിതറുന്നു. സതികുമാർ, അക്ബർ ഷാൻ, എസ്.ജയകുമാർ തുടങ്ങിയവർ സമീപം