നെടുമങ്ങാട് :സി.ബി.എസ്.ഇ ഹബ് സ്‌കൂൾ എക്സിബിഷൻ - കൈരളി ഇന്നോവേഷൻ ആൻഡ് ടെക്നിക്കൽ എക്സ്പോ ഇന്ന് രാവിലെ 9ന് നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവനിൽ ആനാട് മോഹൻദാസ് എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ഷീല ഉദ്‌ഘാടനം ചെയ്യും.സയൻസ് ആൻഡ് മാത്തമാറ്റിക്സ് എക്സിബിഷനിൽ ആറു സ്‌കൂളുകളിൽ നിന്നായി 96 വിദ്യാർത്ഥികൾ പങ്കെടുക്കും.അമൃതകൈരളി വിദ്യാഭവൻ മാനേജർ ജി.എസ് സജികുമാർ നേതൃത്വം നൽകും.