നെടുമങ്ങാട് : ലോക പ്രമേഹ വാരാചരണത്തോടനുബന്ധിച്ച് നെടുമങ്ങാട് വേണാട് ആശുപത്രിയുടെയും ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ പ്രമേഹരോഗ നിർണയവും ബോധവത്‌കരണവും നടക്കും. എം.ജെ.എഫ് ലയൺ ഡോ.എ.ജി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 8.30 ന് ബോധവത്‌കരണ വാക്കത്തോൺ നെടുമങ്ങാട് സി.ഐ വി.രാജേഷ്‌കുമാർ ഫ്‌ളാഗ് ഒഫ് ചെയ്യും. ക്യാമ്പിന്റെ ഭാഗമായി രക്തപരിശോധന, നാഡീ രോഗനിർണയം, പാദസംരക്ഷണ ബോധവത്‌കരണം,അസ്ഥിബലക്ഷയ പരിശോധന, മരുന്ന് വിതരണം എന്നിവ ക്രമീകരിച്ചതായി ആശുപത്രി സി.എം.ഡി ഡോ.കെ.പി അയ്യപ്പൻ അറിയിച്ചു. പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. രാജലക്ഷ്മി നേതൃത്വം നൽകും. ഫോൺ : 0472 - 2814444.