ചേരപ്പള്ളി : അപകടകാരികളായ തെരുവ് നായ്ക്കൾ ഗ്രാമീണർക്ക് ഭീഷണിയാകുന്നതായി പരാതി. ചേരപ്പള്ളി, കുഴിവിള, അയിത്തി, കോനാംവിള, വാറുകാട്, എസ്.എൻ. നഗർ, പൊട്ടൻചിറ, പേഴുംമൂട്, അണയ്ക്കര, വലിയമല, വലിയകളം, ഇറവൂർ, വണ്ടയ്ക്കൽ, കൂന്താണി, വെട്ട എന്നീ ഭാഗങ്ങളിൽ നായ്ക്കൾ കൂട്ടം കറങ്ങിനടന്ന് കോഴികളെയും ആടുകളെയും കടിക്കുന്നത് പതിവായിരിക്കുകയാണ്. ഇരുചക്രവാഹനക്കാരെ ഒാടിച്ചിട്ട് കടിക്കുന്നത് ഇവറ്റകളുടെ വിനോദമാണ്. അക്രമകാരികളായ നായ്ക്കൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.