പൂവാർ: ബാബറി മസ്ജിദ് തകർത്തത് നിയമ ലംഘനമായിരുന്നെന്ന് പറയുന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി ആ നിയമലംഘനത്തെ സാധൂകരിക്കുന്ന തരത്തിലായിപോയെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് പറഞ്ഞു. ജനതാദൾ (എസ്) വെങ്ങാനൂർ പഞ്ചായത്ത് നെല്ലിവിള മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ഡി.ശശികുമാർ, വി.സുധാകരൻ, കോളിയൂർ സുരേഷ്, തെന്നൂർക്കോണം ബാബു, ടി.വിജയൻ, കരുംകുളം വിജയകുമാർ, വെങ്ങാനൂർ ജയൻ ,ബാബു, നെല്ലിവിള കൃഷ്ണൻ, മാങ്കിളി ശിവൻ, കോവളം രാജൻ, കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.പുല്ലാന്നി മുക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് വെള്ളാർ സദാശിവൻ, എസ്.ഷാജി, ഡി.വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. നെല്ലിവിള ജെ.പി.നഗറിൽ കൂടിയ പ്രതിനിധി സമ്മേളനം കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. ടി.രാധാകൃഷ്ണൻ, കക്കാകുഴി മോഹനൻ, അഡ്വ. ജി.മുരളീധരൻ നായർ, കക്കാകുഴി വേണു തുടങ്ങിയവർ സംസാരിച്ചു.