വർക്കല : കേരളീയം (കിസാക് )സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ സിനിമാ നടൻ ജയന്റെ 39-മത് ചരമവാർഷികമായ 16ന് വൈകിട്ട് 5നു വർക്കല മൈതാനത്തു ജയൻ അനുസ്മരണവും സിനിമാ പ്രദർശനവും നടത്തും. പ്രസിഡന്റ്‌ ഷാജി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രൊഫ :അലിയാർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോണി. ജി. ചിറവിള, സെക്രട്ടറി അജയ് വർക്കല തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജയൻ അഭിനയിച്ച ചിത്രങ്ങളിലെ പ്രധാന ഭാഗങ്ങൾ പ്രദർശിപ്പിക്കും.