മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സ്ഥാപിക്കുന്ന സമ്പൂർണ സി.സി.ടി.വി കാമറ പദ്ധതിയിലേക്ക് കിഴുവിലം സർക്കാർ ആയുർവേദ ആശുപത്രി ജീവനക്കാർ 20,000 രൂപ സംഭാവന നൽകി. ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്. സുജ, ജെ. ശശി, സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.