മുടപുരം: കേരളാ കർഷക സംഘം മംഗലപുരം ഏരിയാ സമ്മേളനം പെരുങ്ങുഴി ചെറുന്നിയൂർ കൃഷ്ണൻകുട്ടി നഗറിൽ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കഠിനംകുളം കെ.എം. നസീർ രക്തസാക്ഷി പ്രമേയവും ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എസ്.വി. അനിലാൽ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എം. ജലീൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ.ജി.രാജൻ, സി.പി.എം.മംഗലപുരം ഏരിയാ സെക്രട്ടറി മുല്ലശ്ശേരി മധു, കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ, കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ആർ.അനിൽ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ബി.ശോഭ, അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി ഭാരവാഹികളായി ബി.മുരളീധരൻ നായർ(പ്രസിഡന്റ്),എസ്.വി.അനിലാൽ,സുഗുണ (വൈസ് പ്രസിഡന്റ്മാർ), എം.ജലീൽ (സെക്രട്ടറി), അഡ്വ. യാസിർ, നസീർ (ജോയിന്റ് സെക്രെട്ടറിമാർ) ശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.