ആറ്റിങ്ങൽ: തോന്നയ്‌ക്കൽ സാംസ്‌കാരിക സമിതി ഡിസംബർ 20 മുതൽ 26വരെ സംഘടിപ്പിക്കുന്ന 38ാമത് പ്രേംനസീർ റോളിംഗ് ട്രോഫി നാടകോത്സവത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. അമച്വർ നാടകസമിതികൾക്കും കുട്ടികളുടെ നാടക സംഘങ്ങൾക്കും അപേക്ഷിക്കാം. ഈ മാസം 25ന് മുമ്പ് 10രൂപ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം സെക്രട്ടറി, തോന്നയ്ക്കൽ സാംസ്‌കാരിക സമിതി, കുടവൂർ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ. 9495903677, 8848107013.