തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിലെ യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാസെക്രട്ടറി എസ്. സതീശൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കരിക്കകം ആർ. സുരേഷ് കുമാർ, കടകംപള്ളി സനൽ, വെട്ടുകാട് അശോകൻ, വെൺപാലവട്ടം സുരേഷ്, അരുൺ അശോക്, കുളത്തൂർ ജ്യോതി, അമ്പിളി പവിത്രൻ, ശോഭാഅനിൽ, കെ. വസന്തകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ. സജേഷ് കുമാർ (പ്രസിഡന്റ്), ആർ. അജയകുമാർ (വൈസ് പ്രസിഡന്റ്), ആർ. ശ്യാം (സെക്രട്ടറി), ആർ. പ്രകാശ് (യൂണിയൻ കമ്മിറ്റി അംഗം), ജിതിൻ ശങ്കർ (ട്രഷറർ) എന്നിവരെയും 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഡിസംബർ 14ന് നടക്കുന്ന യൂത്ത് മൂവ്മെന്റ് നേതൃത്വ ക്യാമ്പ് വിജയിപ്പിക്കാനും തീരുമാനിച്ചു.