തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വി.കെ. പ്രശാന്ത് എം.എൽ.എ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അദ്ദേഹം നിർദ്ദേശം നൽകിയത്. നഗരത്തിൽ കുടിവെള്ളം ലഭ്യമാക്കാൻ അരുവിക്കരയിലെ നിലവിലുള്ള ശുദ്ധീകരണ പ്ലാന്റുകൾ പര്യാപ്തമാണെന്നും പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മാത്രമേ കുടിവെള്ള പ്രശ്നിത്തിന് ശാശ്വതപരിഹാരമാകൂ എന്നും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു. അതുവരെ സുഗമമായ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. എക്സിക്യൂട്ടിവ് എൻജിനിയർ സന്തോഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.