നെടുമങ്ങാട്: പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുന്നത് വരെ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ഉഴമലയ്ക്കൽ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് മെമ്പർ എ. ഒസൻ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ അരുവിക്കര മണ്ഡലം പ്രസിഡന്റ് എസ്‌.വി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു, എ.എ. റഹിം, എ. മോഹനൻ, എസ്. കുട്ടപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കുളപ്പട എം. അബൂബക്കർ (പ്രസിഡന്റ്), ഡോ. എം. അബ്ദുൽസലാം, എ.എ. റഹിം (വൈസ് പ്രസിഡന്റുമാർ), ഇ. കേശവൻ പോറ്റി (സെക്രട്ടറി), എം. ബാലചന്ദ്രൻ, ഡി. വിജയൻ (ജോയിന്റ് സെക്രട്ടറിമാർ), ജെ. വിക്ടർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.