കുമാരപുരം: മെഡിക്കൽകോളേജ്, ബർമ്മറോഡ് കാണവിള വീട്ടി (ടി.സി 14/1616)​ ൽ ആർ. രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രാജി വി.ആർ, രാജേഷ് കുമാർ ആർ, രാധിക വി.ആർ. മരുമക്കൾ: അനിൽകുമാർ, ലക്ഷ്മി രാജേഷ്, അജേഷ് കുമാർ. സഞ്ചയനം: 15ന് രാവിലെ 8.30ന്.

വിജയകുമാർ

കരമന : തളിയൽ ശ്രീകൃഷ്ണ നഗർ കൗസ്തുഭത്തി(ടി.സി 50/1032)​ൽ ആർ. വിജയകുമാർ (73,​ റിട്ട. എ.ടി.ഒ) നിര്യാതനായി. ഭാര്യ: ഷീല കെ. നായർ. മകൻ: വിശാഖ് വിജയൻ വി. മരുമകൾ: ശ്രീദേവി എൽ.ആർ. സഞ്ചയനം: 19ന് രാവിലെ 8ന്.

ലളിത

വിതുര : പേപാറ കാലംങ്കാവ് ഒരുപറവീട്ടിൽ സദാനന്ദപ്പണിക്കരുടെ ഭാര്യ ലളിത സി (86) അരിവിപ്പുറം ശാന്തി നിവാസിൽ നിര്യാതയായി. മക്കൾ: ശ്യാം എൽ.എസ്, സാബു എൽ.എസ്, ബൈജു എൽ.എസ്. മരുമക്കൾ: ശർമ്മിള, അഭിനി. മരണാനന്തരചടങ്ങ് 17ന് രാവിലെ 9ന്.