അഭിമുഖം
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 231/2016 പ്രകാരം വിജ്ഞാപനം ചെയ്ത, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ 2019 ഒക്‌ടോബർ 17, 18 തീയതികളിൽ നടന്ന അഭിമുഖത്തിനുശേഷം ബാക്കിയുളള ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം നവംബർ 14 ന് എറണാകുളം ജില്ലാ ഓഫീസിൽ നടത്തും. അസൽ തിരിച്ചറിയൽരേഖയും അസൽ പ്രമാണങ്ങളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്‌കോട്ടയം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 227/2016 വിജ്ഞാപനം ചെയ്ത, ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്)-മലയാളം മീഡിയം തസ്തികയിലേക്ക് 13, 14, 15, 20, 21, 22 തീയതികളിലും, കാറ്റഗറി നമ്പർ 277/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 22, 27, 28 തീയതികളിലും, കാറ്റഗറി നമ്പർ 231/2016 പ്രകാരം വിജ്ഞാപനം ചെയ്ത പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 28, 29 തീയതികളിലും പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസൽ, അസൽ പ്രമാണങ്ങൾ എന്നിവ സഹിതം ഹാജരാകണം.
അർഹതാനിർണയ പട്ടിക പ്രസിദ്ധീകരിച്ചു
കാറ്റഗറി നമ്പർ 76/2018 പ്രകാരംകേരള കള്ള് വ്യവസായ തൊഴിലാളിക്ഷേമനിധിബോർഡിലും, കാറ്റഗറി നമ്പർ 77/2018 പ്രകാരംകേരള ഖാദി ഗ്രാമ വ്യവസായബോർഡിലുംലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്ന് തസ്തികമാറ്റം വഴി നിയമനം ലഭിക്കുന്നതിനുളള അർഹതാനിർണയ പട്ടിക പ്രസിദ്ധീകരിച്ചത് വെബ്‌സൈറ്റിൽ.