തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് എം.എൽ.എമാർക്കായി നിയമസഭാ മന്ദിരത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ പരിപാടിയും നടത്തി. വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളുടെ പശ്ചാത്തലത്തിലാണിതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം മേധാവിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിസ് ഡയറക്ടറുമായ ഡോ. പി.കെ. ജബ്ബാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.