ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ഊരൂപൊയ്‌ക ശാഖ വാർഷികം യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി എം. അജയൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുനിൽ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഡി. സുദർശനൻ ( പ്രസിഡന്റ്)​,​ പരശുരാമൻ ( വൈസ് പ്രസിഡന്റ്)​,​ കുട്ടപ്പൻ ( സെക്രട്ടറി)​,​ പ്രദീപ്കുമാർ( യൂണിയൻ മെമ്പർ)​,​ പ്രസന്നൻ,​ ലിബു,​ മുരളീധരൻ,​ ഹരികുമാർ,​ സുനിൽകുമാർ,​ സതീഷ് കുമാർ,​ ദിവ്യ ( എക്സിക്യൂട്ടീവ് അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.