വിതുര: പാലോട് ബി.ആർ.സിയുടെ ഉല്ലാസഗണിതം പഠനോപകരണക്കിറ്റ് വിതുര മേഖലയിലെ സ്‌കൂളുകളിൽ വിതരണം ചെയ്തു. വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ കിറ്റുകൾ പ്രഥമാദ്ധ്യാപകർക്ക് കൈമാറി. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.