ആറ്റിങ്ങൽ: നഗരസഭാതല കേരളോത്സവം 16,17 തീയതികളിലായി നടക്കും. കലാമത്സരങ്ങൾ 16ന് രാവിലെ 9 മുതൽ അവനവഞ്ചേരി ഗ്രാമത്തുംമുക്ക് കമ്മ്യൂണിറ്റി ഹാളിലും അത്‌ലറ്റിക്‌സ് മത്‌സരങ്ങൾ 17ന് രാവിലെ 9 മുതൽ ഗവ. പോളിടെക്‌നിക്ക് ഗ്രൗണ്ടിലും ഗെയിംസ് ഇനങ്ങൾ ആറ്റിങ്ങൽ ഗവ. കോളേജ് ഗ്രൗണ്ട്, ഗവ. ബോയ്സ് ഹൈസ്‌കൂളിന് സമീപം പ്ലേയേഴ്സ് പ്ലേ ഹൗസ് ഇൻഡോർ കോർട്ട്, കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ കോർട്ട് എന്നിവിടങ്ങളിലുമായി നടക്കും. ഗെയിംസ് ഇനങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 16 ആണ്. നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 40 വയസ് വരെ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 9746220270, 9447206168.