വർക്കല: വർക്കല ലയൺസ് ക്ലബ്ബ്, മേൽവെട്ടൂർ ആശാൻ മെമ്മോറിയൽ റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 16ന് രാവിലെ 9 മണി മുതൽ വിളബ്ഭാഗം ആശാൻ മെമ്മോറിയൽ ടീച്ചേവ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും. ഭരണിക്കാവ് എം.ടി.എം.എം.എം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും ക്രെഡൻസ് സ്പെഷ്യാലിറ്റി ക്ലിനിക്കിലെ വനിതാ ഗൈനക്കോളജിസ്റ്റുകൾ ഉൾപെടെയുളള ഡോക്ടർമാരുടെ സൗജന്യ അലോപ്പതി മെഡിക്കൽ ക്യാമ്പും വർക്കല ജില്ലാ ആയുർവ്വേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും വെട്ടൂർ ഗവ. ഹോമിിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക് ഫോൺ: 9947544041, 9497272508.