കിളിമാനൂർ: ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം "വർണ്ണം 2019 " 16-ന് ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടക്കും. കലോത്സവത്തിൽ ബ്ലോക്ക് പരിധിയിലുള്ള എട്ട് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾ മാറ്റുരയ്ക്കും. ഉദ്ഘാടനം രാവിലെ 8ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ് നിർവഹിക്കും. രാവിലെ 8.30 ന് കായിക മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ബി.സത്യൻ എം.എൽ.എ നിർവഹിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ബി.പി.മുരളി മുഖ്യ പ്രഭാഷണം നടത്തി സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ പങ്കെടുക്കും.