youth

വെള്ളറട: സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കിഡ്സ് ഫെസ്റ്റിവൽ കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ നടക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 16 ന് രാവിലെ 9ന് ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ. ബിജു ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിക്കും.15 വേദികളിലായി 40 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക‌ർ പറഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ള അഫിലിയേറ്റഡ് സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള മൂവായിരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ശ്രീചിത്തിര തിരുനാൾ സ്‌കൂൾ മാനേജർ ടി. സതീഷ് കുമാർ, പ്രിൻസിപ്പൽ പുഷ്പവല്ലി, സഹോദയ പ്രസി‌ഡന്റ് ജയശങ്കർ പ്രസാദ്, ജന. സെക്രട്ടറി മരിയ ജോ ജഗതീഷ്, ട്രഷറർ ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും. അറുപതോളം സ്കൂളുകളാണ് മേളയിൽ പങ്കെടുക്കുന്നത്.