തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയനിൽ യൂത്ത്മൂവ്മെന്റ് രൂപീകരണത്തിന്റെ ഭാഗമായി യോഗം കൗൺസിലർ പച്ചയിൽ സന്ദീപിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാംഘട്ട
മേഖലാ സമ്മേളനം 17ന് നടക്കും. തോട്ടം മേഖലാസമ്മേളനം ഞായറാഴ്ച രാവിലെ 10ന് യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കരിക്കകം ആർ. സുരേഷ് കുമാർ, കടകംപള്ളി സനൽ, യൂത്ത്മൂവ്മെന്റ് മുൻ ജില്ലാ കൺവീനർ അരുൺ അശോക്, സൈബർ സേന ജില്ലാവൈസ് ചെയർമാൻ കുളത്തൂർ ജ്യോതി തുടങ്ങിയവർ നേതൃത്വം നൽകും. മേഖലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ശാഖകളിൽ അന്നേദിവസം യോഗം കൗൺസിലർ സന്ദർശനം നടത്തും. തോട്ടം, കമലേശ്വരം, ഐരാണിമുട്ടം, അമ്പലത്തറ, ഇടയാർ, മുട്ടത്തറ, വലിയതുറ, വള്ളക്കടവ്, തോപ്പിനകം ശാഖകളിലാണ് യോഗം കൗൺസിലർ പച്ചയിൽ സന്ദീപിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നത്.