തിരുവനന്തപുരം : ക്ഷേമനിധി പെൻഷൻ അനുവദിക്കുക, വർക്‌ഷോപ് നവീകരണത്തിനുള്ള വായ്പ അനുവദിക്കുക, നൈപുണ്യ വികസന പദ്ധതിയിൽ വർക്ഷോപ്പുകാരെ ഉൾപ്പെടുത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ആട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.ഇ.എസ്.ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.വിജയകുമാർ,ജനറൽ സെക്രട്ടറി പാളയം ബാബു എന്നിവർ സംസാരിച്ചു.