പാറശാല: ധനുവച്ചപുരം ഗവ. ഐ.ടി.ഐയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന 11.8 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 8.30ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഐ.ടി.ഐ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശിതരൂർ എം.പി, എം.എൽ.എമാരായ കെ. ആൻസലൻ, ഐ.ബി. സതീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പ്രിൻസിപ്പൽ സാംരാജ്.എം.എഫ് തുടങ്ങിയവർ പങ്കെടുക്കും.