kpcc

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബരം കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 83-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, അജയ് തറയിൽ, കെ.കെ. ഷാജു, അജിരാജകുമാർ, രാജേന്ദ്രബാബു, ഷാജിദാസ്, ബാബുനാസർ, ഷെണാൽജി, അഡ്വ. ഷേണാജി ജയചന്ദ്രൻ, രജനി പ്രദീപ്, വിജയമ്മ, അഡ്വ. റസിയ ബീവി, രാജേഷ് സഹദേവൻ എന്നിവർ സംസാരിച്ചു.