പാലോട്: കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡർ ഡോ. എം. കമറുദ്ദീൻകുഞ്ഞ് (48) നിര്യാതനായി. പ്രമുഖ സസ്യ ശാസ്ത്രജ്ഞനും പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചവരിൽ പ്രധാനിയുമായിരുന്നു. പാലോട് ടി.ബി. ജി.ആർ.ഐയിൽ ശാസ്ത്രജ്ഞനായും പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പ്രൊഫസറായും പ്രവർത്തിച്ചു. കേരളത്തിലെ സസ്യ സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് പരിസ്ഥിതി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് മുട്ടത്ത് പരേതനായ മുഹമ്മദ് കുഞ്ഞാണ് പിതാവ്. ഇക്ബാൽ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക ആദിലയാണ് ഭാര്യ. ആലിം, ഹാഫിസ് അമാൻ, ആമിന എന്നിവർ മക്കളാണ്. കബറടക്കം ഇന്ന് നടക്കും.