തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ രൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്ധരുടെ സമ്മേളനം ഇന്ന് നടക്കും. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 12 ന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അദ്ധ്യക്ഷനായിരിക്കും. സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അന്ധർക്ക് ആദരിക്കും. തുടർന്ന് അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ അന്ധകൂട്ടായ്മ ഫോറത്തിന് രൂപവും നൽകും. സമ്മേളനത്തിൽ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഡോ. എ.ആർ. ജോൺ, അസി. ഡയറക്ടർ ഫാ.കാർവിൻ റോച്ച്, കലിസ്റ്റസ്, ആന്റണി പത്രോസ് എന്നിവർ സംസാരിക്കും.