തിരുവനന്തപുരം: ചില്ലറ വ്യാപാര മേഖലയിൽ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, സാമ്പത്തിക മാന്ദ്യം മൂലം പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന വ്യാപാര -വാണിജ്യ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 21 ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി.സഹദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സജി എന്നിവർ പറഞ്ഞു. മാർച്ചിന്റെ പ്രചാരണാർത്ഥം 14 മുതൽ 16 വരെ സമര ഐക്യ ദാർഢ്യ ധർണകൾ എല്ലാ ഏരിയ ഓഫീസിലും നടത്തും. സംസ്ഥാന ട്രഷറർ അഡ്വ. കൃഷ്‌ണമൂർത്തി, ജോയിന്റ് സെക്രട്ടറി ജി.വിജയകുമാർ, വൈസ് പ്രസിഡന്റ് എ.ജെ. സുക്കാർണ്ണോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.