തിരുവനന്തപുരം: നെഹ്റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിന്റെ 130-ാം ജന്മവാർഷിക ആഘോഷപരിപാടികൾ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്രിനു പുറകു വശത്തെ മന്നം ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളത്തിൽ വച്ച് ഈ വർഷം നെഹ്റു പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്യും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,സി. ദിവാകരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. എസ്. പ്രദീപ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. എ.ആർ. പദ്കുമാർ, എൻ. സുഗതൻ, സുബൈർ വള്ളക്കടവ് എന്നിവർ സംസാരിക്കും. കേരളകൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാർ,ഡോ. സി.എ. മോഹനൻ, ഡോ. വി.കെ. അബ്ദുൽ അസീസ്, ടെസി ജോൺ എന്നിവർക്കാണ് ഈ വർഷത്തെ ജവഹർലാൽ നെഹ്‌റു എക്സലൻസ് അവാർഡിന് തിരഞ്ഞടുക്കപ്പെട്ടത്.