തിരുവനന്തപുരം: ശ്രീവരാഹം മള്ളൂർ ഗ്രാമത്തിൽ എസ്. എഫ്. ആർ. ഡബ്ളിയൂ. എ 164ൽ യജുർവേദ പണ്ഡിതനും ഘന പാരായണ ആചാര്യനും ധർമ്മശ്രേഷ്ഠ പുരസ്‌കാര ജേതാവുമായ ആർ വെങ്കിടാചല ഘനപാടികൾ (90 ) നിര്യാതനായി. ശൃംഗേരി മഠം, കാഞ്ചി കാമകോടി പീഠം തുടങ്ങിയ മഠങ്ങളിലെ ശങ്കരാചാര്യർമാരുമായി വളരെ അടുത്ത ബന്ധമുള്ള വെങ്കടാചല ഘനപാടികൾ നൂറുകണക്കിന്പുരോഹിതർക്ക് വേദാഭ്യാസം നൽകീട്ടുണ്ട്.ഭാര്യ : വി ഗോമതി അമ്മാൾ. മക്കൾ : പുഷ്പ കൃഷ്ണൻ, ശാരദ രാഘവൻ, പദ്മനാഭ ശർമ്മ, ചന്ദ്രമൗലി, അനന്തരാമൻ, ലളിത കണ്ണൻ. മരുമക്കൾ : പരേതനായ കൃഷ്ണൻ, രാഘവൻ, മീര ചന്ദ്രമൗലി, സംഗീത അനന്തരാമൻ, കണ്ണൻ.