സപ്ളിമെന്ററി പരീക്ഷ
20ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം) സപ്ളിമെന്ററി പരീക്ഷകൾ ഗവ. ആർട്സ് കോളേജ് തിരുവനന്തപുരത്ത് നടക്കും. ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ ലഭ്യമാണ്.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ റീസ്ട്രക്ച്ചേർഡ് ഡിഗ്രി കോഴ്സുകളുടെ 2008 അഡ്മിഷൻ വരെയുള്ള മേഴ്സിചാൻസ് 2009 അഡ്മിഷനുള്ള സപ്ളിമെന്ററി പരീക്ഷകൾ 26ന് ആരംഭിക്കും.
സെമിനാർ
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധിയും ശാസ്ത്രവും എന്ന സെമിനാറിൽ ഗാന്ധജിയെക്കുറിച്ച് 150 സെക്കൻഡ് ദൈർഘ്യത്തിലുള്ള ഹ്രസ്വ പ്രഭാഷണം നടത്താൻ ആഗ്രഹമുള്ളവർ sankar.achuth@gmail.com എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. 23 ന് പാളയത്തെ സെനറ്റ് ചേമ്പറിൽ നടക്കുന്ന സെമിനാറിൽ ഗാന്ധിയൻ ശാസ്ത്ര വീക്ഷണത്തെക്കുറിച്ച് ഡോ. അച്യുത് ശങ്കറും ശാസ്ത്ര ഗവേഷണത്തിലെ ഹിംസയെക്കുറിച്ച് ഡോ. അക്ബർ ഷായും പ്രബന്ധങ്ങൾ അവതരിപ്പിക്കും.