തിരുവനന്തപുരം : വാളയാറിലെ ദളിത് പെൺകുട്ടികളുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സാംബവ ക്ഷേമ സൊസൈറ്റി സെക്രട്ടേറിയറ്റ് ധർണനടത്തി. ദളിത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ആർ.പി.കുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് യെശയ്യ.ബി.ചക്കമല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മടത്തറ ശ്യാം, സെക്രട്ടറി ശശി കടമ്പനാട്, ട്രഷറർ വിൻസെന്റ് വിതുര, സാമുമേൽ പുരവൂർക്കോണം, അനന്തപുരി രാജേഷ്, ഗംഗാധരൻ ചണ്ണപ്പേട്ട, ബിനോയി പച്ച, മണിയൻ ഇളവട്ടം, ശശി മടത്തറ, ജയ്സൺ മരുതൂർ എന്നിവർ സംസാരിച്ചു.