ബാലരാമപുരം: ദുബായ് അജ്മലിൽ മരിച്ച താന്നിവിള പ്ലാവിള വീട്ടിൽ ശ്രീകുമാർ - ശൈലജ ദമ്പതികളുടെ മകൻ അജിത് എന്ന കണ്ണന്റെ(32) മൃതദേഹം ഇന്ന് നാട്ടിലെത്തും. അവിവാഹിതനാണ്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം . അജ്മലിലെ കമ്പനിയിൽ ജോലിക്കിടെ കുടിവെള്ള ബാരൽ തലയിൽ വീണ് മരിച്ചതായാണ് വിവരം. ഒരു വർഷം മുമ്പാണ് കണ്ണൻ നാട്ടിൽ നിന്നു പോയത്. സുഹൃത്തായ താന്നിവിള സജിയും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. രഞ്ചിത്ത് സഹോദരനാണ്. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. താന്നിവിള എസ്..എൻ..ഡി..പി ശാഖയുടേയും യൂത്ത്മൂവ്മെന്റിന്റെയും സജീവപ്രവർത്തകനായിരുന്നു കണ്ണൻ.