കോവളം: പാച്ചല്ലൂർ സ്നേഹസ്പർശം ചാരിറ്റി ഫൗണ്ടേഷന്റെ വാർഷികാഘോഷവും പുരസ്‌കാര വിതരണവും 24 ന് രാവിലെ 10ന് പാച്ചല്ലൂർ എൽ പി എസിൽ എം. വിൻസെന്റ് എം എൽ എ ഉൽഘാടനം ചെയ്യും. ഫ‌ൗണ്ടേഷൻ രക്ഷാധികാരി ടി. ആർ. മോഹൻകുമാർ അധ്യക്ഷനായിരിക്കും. ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് ആമുഖ പ്രഭാഷണം നടത്തും. മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റൂഫസ് ഡാനിയേൽ, നെടുമം മോഹനൻ, തിരുവല്ലം ഉദയൻ, പനത്തുറ ബൈജു, പനത്തുറ പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും