തിരുവനന്തപുരം : ശ്രീവരാഹം എൻ.എസ്.എസ് കരയോഗത്തിന്റെ 97-ാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 16ന് വൈകിട്ട് 6ന് കരയോഗം പ്രസിഡന്റ് സോമൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനവും കുടുംബ സംഗമവും വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ മുതിർന്ന അംഗങ്ങളെയും കരയോഗ അതിർത്തിയിൽപ്പെട്ട പ്രതിഭകളെയും ആദരിക്കും. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ മുഖ്യപ്രഭാഷണവും കൗൺസിലർമാരായ സിമി ജ്യോതിഷ്, ആർ. മീന, സെക്രട്ടറി എസ്. വിജയകുമാർ, വൈസ് പ്രസിഡന്റ് ബി. സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.