cv-kunjuraman
സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ എഡിറ്റ് ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സി.വി. കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികൾ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഐ.എം.ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പുസ്തകം ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഷിബു ശ്രീധർ, റിസർച്ച് ഓഫീസർമാരായ രമ്യ കെ. ജയപാലൻ, ഡോ. ബിജു ബാലകൃഷ്ണൻ, റാഫി പൂക്കോം എന്നിവർ പങ്കെടുത്തു. 280 രൂപ വിലയുള്ള പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാച്യു കരിമ്പനാൽ ആർക്കേഡിലുള്ള പുസ്തകശാലയിലും മറ്റു ശാഖകളിലും ലഭിക്കും.