നിലമാമൂട് : കുന്നത്തുകാൽ വിദ്യാവിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാംവാർഷിക സെമിനാറും അസ്ത്രം നാടകത്തിന്റെ പ്രകാശനകർമ്മവും 17ന് വൈകിട്ട് 4ന് ചാവടി വാര്യത്ത് ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കവി വി. മധുസൂദനൻ നായർ ഉദ്ഘാനം ചെയ്യും. പിരപ്പൻകോട് മുരളി കുമാരനാശാന്റെ നായികാസങ്കല്പം ചിന്താവിഷ്ടയായ സീതയിൽ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. കുന്നത്തുകാൽ ശ്രീധരൻനായർ എഴുതിയ അസ്ത്രം നാടകത്തിന്റെ പ്രകാശനകർമ്മം പിരപ്പൻകോട് മുരളി നിർവഹിക്കും. സാഹിത്യകാരന്മാരായ ഡോ. ബിജുബാലകൃഷ്ണൻ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ), സുമേഷ് കൃഷ്ണൻ എന്നിവർ ആശാന്റെ കാവ്യാലാപനം നടത്തും.