തിരുവനന്തപുരം : നടൻ ജയന്റെ സ്മരണാർത്ഥം ജയൻ സാംസ്‌കാരിക വേദി നടത്തുന്ന ജയൻസ്‌മൃതി 16 ന് വൈകിട്ട് 5 ന് ടാഗോർ തിയേറ്ററിൽ നടക്കും. ഈ വർഷത്തെ ജയൻ- രാഗമാലിക പുരസ്‌കാരം നടി ഷീലയ്ക്ക് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. രക്ഷാധികാരി ശ്രീകുമാരൻ തമ്പി പുരസ്‌കാരം വിതരണം ചെയ്യും. കാരുണ്യ പരിപാടിയായ സാന്ത്വനത്തിലൂടെ നിർദ്ധന രോഗികൾക്ക് നാല് വീൽ ചെയറും സാമ്പത്തിക സഹായവും വിതരണം ചെയ്യും .17 ന് പൂജപ്പുര വനിതാ വൃദ്ധസദനത്തിൽ അമ്മയ്ക്കൊരു താരാട്ട് എന്ന കാരുണ്യ പരിപാടി ശ്രീകുമാരൻതമ്പി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് സ്‌നേഹവിരുന്നും ഗാനസന്ധ്യയും ഉണ്ടാകും.