ആര്യനാട് :ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്ന് ഒരാൾ കരമനയാറ്റിൽ ചാടിയതായി സംശയം. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം. പാലത്തിൽ നിന്ന് ഒരാൾ ചാടിയതായി സംശയിച്ച് നാട്ടുകാർ ആര്യനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ പാലത്തിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആര്യനാട് കോട്ടയ്ക്കകം മുക്കാലി സ്വദേശി ജയചന്ദ്രന്റേതാണ് (54) ഫോണെന്നു മനസിലായി. പൊലീസ് അന്വേഷണം ആരംഭിച്ചു.