ബാലരാമപുരം: അമ്മാനിമല ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവം 17 ന് തുടങ്ങി 24 ന് സമാപിക്കും.17ന് വൈകിട്ട് 6ന് ഇടവക വികാരി ഫാ.വർഗീസ് പുതുപറമ്പിൽ തിരുനാളിന് കൊടിയേറ്റും.തുടർന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഡോ. ജോസ് റാഫേൽ മുഖ്യകാർമ്മികനാവും.ഫാ.വിക്ടർ എവറിസ്റ്റ് വചന സന്ദേശം നൽകും.18 മുതൽ 21 വരെ ബെഥേൽ സ്പിരിച്ചൽ മിനിസ്ട്രി ടീം നയിക്കുന്ന ജീവിതനവീകരണ ധ്യാനം,​18 ന് വൈകിട്ട് 6ന് ദിവ്യബലി,​ ഫാ.റിനോയ് മുഖ്യകാർമ്മികനാവും,​ 19 ന് വൈകിട്ട് 6 ന് ദിവ്യബലിയിൽ ഫാ. ജോണി പുത്തൻവീട്ടിൽ മുഖ്യകാർമ്മികനാവും,​ 20ന് വൈകിട്ട് 6ന് ദിവ്യബലിയിൽ ഫാ.ഷിബിൻ ബോസ്കോ മുഖ്യകാർമ്മികനാവും,​ 21ന് വൈകിട്ട് 5.30ന് ജപമാല ലിറ്റിനി,​തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.അജിൻ അൽബർനാസ് മുഖ്യകാർമ്മികനാവും,​ 22ന് വൈകിട്ട് 6 ന് ദിവ്യബലി,​അമ്മാനിമല ഇടവക വികാരി ഫാ.വർഗീസ് പുതുപറമ്പിൽ മുഖ്യകാർമ്മികനാവും,​രാത്രി 7 ന് കലാസന്ധ്യ,​ 23 ന് വൈകിട്ട് 6 ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ബോസ്കോ മുഖ്യകാർമ്മികനാവും,​തുടർന്ന് ആഘോഷമായ തിരസ്വരൂപ പ്രദക്ഷിണം,​അമ്മാനിമല ദൈവാലയത്തിൽ നിന്നാരംഭിച്ച് തുമ്പോട്ടുകോണം ദൈവാലയം വഴി അമ്മാനിമലയിൽ എത്തിച്ചേരും.24ന് രാവിലെ 10.30 ന് ആഘോഷമായ സമൂഹദിവ്യബലി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം,​നെയ്യാറ്റിൻകര രൂപതാ ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികനാവും,​ കിരാരക്കുഴി ഇടവക വികാരി ഫോ.ജോർജ്ജ് കുട്ടി ശശ്ശേരിയിൽ വചന സന്ദേശം നൽകും.തുടർന്ന് സ്നേഹവിരുന്നും തിരുനാൾ കൊടിയിറക്കവും.