തിരുവനന്തപുരം:ആധാരം എഴുത്ത് അസോസിയേഷൻ ചാല യൂണിറ്റ് സമ്മേളനം കൗൺസിലർ കരമന അജിത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. മഹേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പാറശാല കൃഷ്ണൻകുട്ടി, ട്രഷറർ ഗോപൻ ഇടയ്ക്കോട്, എ.ടി.അനിൽമേനോൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ് എം.എം. നസീർ, സെക്രട്ടറി നേമം ഭുവനേന്ദ്രൻ, കുന്നത്തുകാൽ വിശ്വംഭരൻ നായർ, എസ്. ശ്രീവല്ലഭൻ, എ.രാജൻ, എസ്.കെ.ശശാങ്കകുമാരൻ നായർ, എ.പ്രീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.മഹേന്ദ്രൻ നായ‌ർ (പ്രസിഡന്റ്), കെ.സുകുമാരൻ നായർ (വൈസ് പ്രസിഡന്റ്), എസ്.കെ. ശശാങ്കകുമാരൻ നായർ (സെക്രട്ടറി), ആർ. സുരേഷ് (ജോയിന്റ് സെക്രട്ടറി),എ.പ്രീതാകുമാരി (ട്രഷറർ), ടി.എൻ.പുരം വിജയകുമാർ, എസ്.ശ്രീവല്ലഭൻ, എ.രാജൻ എന്നിവരെ തിരഞ്ഞെടുത്തു.