തിരുവനന്തപുരം: ദർപ്പണ നൃത്യക്ഷേത്രയുടെ രണ്ടുദിവസത്തെ നൃത്തോത്സവം നാളെ പ്രിയദർശിനി ഹാളിൽ ആരംഭിക്കും. വൈകിട്ട് 6ന് സിനിമാതാരം മേനകാ സുരേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നൃത്തസമർപ്പണം നടത്തും. 17നുള്ള പരിപാടികൾ റിഗാറ്റ ഗിരിജാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിത്രാ മോഹനനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നാട്യാർച്ചന നടത്തും.