general

ബാലരാമപുരം:തലയൽ കെ.വി.എൽ.പി.എസിൽ നടന്ന ശിശുദിനാഘോഷം ചാച്ചാ നെഹ്റുവിന്റെ ഓർമ്മ പുതുക്കലായി. ബാലരാമപുരം ജനമൈത്രി പൊലീസ് സ്റ്റേഷൻ പി.ആർ.എ എ.വി.സജീവ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.നെഹ്റു അനുസ്മരണ തൊപ്പിയണിഞ്ഞാണ് കുട്ടികൾ ശിശുദിനത്തിനെത്തിയത്. വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ നടന്ന ശിശുദിനറാലി സ്കൂളിൽ നിന്നും ആരംഭിച്ച് തേമ്പാമുട്ടം മഹാത്മാഗാന്ധി ഗ്രന്ഥശാലയിൽ സമാപിച്ചു.മൂന്നാം ക്ലാസിലെ ദക്ഷ്,​രണ്ടാം ക്ലാസിലെ ഏയ്ഞ്ചൽ,​നിരഞ്ചന എന്നിവർ ചാച്ചാജിയെ അനുസ്മരിച്ച് പ്രസംഗം നടത്തി.ദേശഭക്തിഗാനാലാപനവും നടന്നു.പി.ടി.എ പ്രസിഡന്റ് അർച്ചന,​മറ്റർ പി.ടി.എ പ്രസിഡന്റ് ദിവ്യ,​അദ്ധ്യാപകരായ മിനി,​അജന്ത,​ലീന,​ഹെലൻ,​സുമ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് മെഴ്സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ക്രിസ്തുദാസ് നന്ദി പറഞ്ഞു.കുട്ടികൾക്കായി പായസവിതരണവും നടന്നു.