കിളിമാനൂർ:എല്ലാ കുഞ്ഞുങ്ങളെയും മികവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ,പ്രത്യേക പരിഗണന വേണ്ട കുഞ്ഞുങ്ങൾക്ക് കൈതാങ്ങാകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ശ്രദ്ധ പരിപാടിയുടെ ഉദ്ഘാടനം ടൗൺ യു.പി.എസിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു നിർവഹിച്ചു.പി.ടി.എ അംഗങ്ങൾ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.