കിളിമാനൂർ:പ്രമേഹ ദിനത്തോടനുബന്ധിച്ച് പുളിമാത്ത് ഗ്രാമപഞ്ചായത്തും,പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് കൂട്ട നടത്തം സംഘടിപ്പിച്ചു.കൂട്ട നടത്തം പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയകുമാർ,മെഡിക്കൽ ഓഫീസർ ജയസൂര്യ,പഞ്ചായത്തംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ,ആശാ വർക്കർമാർ,പാലിയേറ്റീവ് വാളന്റിയർമാർ എന്നിവർ പങ്കെടുത്തു.